മാന്നാർ: കുടുംബശ്രീയിൽ അംഗമാകാത്തവരെയും അയൽക്കൂട്ടങ്ങളിൽ നിന്നു വിട്ടു പോയവരെയും ഉൾപ്പെടുത്തുന്ന 'സുദൃഢം-22' കാമ്പയിനിന് മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുട്ടംപേരൂരിൽ തുടക്കമായി. ഒരാഴ്ചത്തെ കാമ്പയിനിലൂടെ അയൽക്കൂട്ടങ്ങളെ പ്രവർത്തനസജ്ജമാക്കുകയും കണക്കെഴുത്ത് പരിശീലനവുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതോടനുബന്ധിച്ചുള്ള പോസ്റ്റർ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം അജിത് പഴവൂർ നിർവഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് മായ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. രാധാഗോപി, ഗീത ഉണ്ണിക്കൃഷ്ണൻ, മിനി ഹരിദാസ്, ജലജ, സന്ധ്യാ മുകേഷ്, ഉഷ, ഗീത മാടമ്പിൽ എന്നിവർ സംസാരിച്ചു.