v

പൂച്ചാക്കൽ: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്ന, പാണാവള്ളി പതിമൂന്നാം വാർഡ് അഞ്ചുതറ വീട്ടിൽ ഷാജി- വിജയമ്മ ദമ്പതികളുടെ മകൾ വീണ ഷാജി (22) മരിച്ചു. ചേർത്തല തിരുനല്ലൂർ എൻ.എസ്.എസ് കോളേജിൽ ബി.എ ലിറ്ററേച്ചർ വിദ്യാർത്ഥിനിയായിരുന്നു. രണ്ട് വർഷം മുമ്പാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ദിവസം മുമ്പ് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. സംസ്‌കാരം ഇന്ന് നടക്കും. സഹോദരൻ :വിഷ്ണു .