t
t

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ച, അടിപിടി കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പുന്നമ‌ട സ്വദേശി ശ്യാം (29) ആണ് ആശുപത്രി കക്കൂസിലെ വെന്റിലേറ്റർ വഴി രക്ഷപ്പെട്ടത്.

വൈദ്യപരിശോധനയ്ക്കിടെ കക്കൂസിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതിയെ അകത്ത് കയറ്റിയ ശേഷം രണ്ട് പൊലീസുകാർ പുറത്ത് കാവൽ നിന്നു. ഇതിനിടെയാണ് ഇയാൾ ജനാല പൊളിച്ച് പുറത്ത് ചാടിയത്. പ്രതി രക്ഷപ്പെട്ടത് മനസിലാക്കിയ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ശ്യാം ഓട്ടോയിൽ തമ്പകച്ചുവടിലെ ബന്ധുവീട്ടിലെത്തിയെന്ന് മനസിലാക്കിയ പൊലീസ് അവിടെ എത്തിയെങ്കിലും ഫലമുണ്ടായില്ല. നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയതെങ്കിലും രക്ഷപ്പെട്ടത് ജനറൽ ആശുപത്രിയിൽ നിന്നായതിനാൽ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്ക് വേണ്ടി തിരച്ചിൽ തുടുന്നു.