merit-award
മാന്നാർ കുരട്ടിക്കാട് ശ്രീഭൂവനേശ്വരി ഹയർ സെക്കൻ്ററി സ്കൂൾ മെറിറ്റ് അവാർഡ് വിതരണം ദേവസ്വം ബോർഡ് പമ്പാകോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.മോഹനൻ പിള്ള നിർവ്വഹിക്കുന്നു

മാന്നാർ: കുരട്ടിക്കാട് ശ്രീഭൂവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിൽ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി. കുരട്ടിക്കാട് പാട്ടമ്പലം ദേവസ്വം പ്രസിഡന്റ് ബി.അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രദീപ് ശാന്തി സദൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് പമ്പാകോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.മോഹനൻ പിള്ള അവാർഡ് വിതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽമാരായ വിജയലക്ഷ്മി, ബിനു, നിഷാരാജ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ശശിധരൻ ആർ.പിള്ള, രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.