ചാരുംമൂട്: ധീരജവാൻ നൂറനാട് ഉളവുക്കാട് വിജയ ഭവനത്തിൽ സുജിത്ബാബു ശൗര്യ ചക്രയുടെ 14-ാമത് വീരമൃത്യു വാർഷിക ദിനാചരണം തിരുവനന്തപുരം മിലിട്ടറി കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ ഉദ്ഘാടനം ചെയ്തു. ഉളവുക്കാട്ടെ സ്മൃതി മണ്ഡപത്തിൽ സുജിത്ത് ബാബു സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണത്തിൽ സൈനികരും വിമുക്തഭടൻമാരും എൻ.സി.സി - എസ്.പി.സി കേഡറ്റുകളും നാട്ടുകാരും പങ്കെടുത്തു. സുജിത്ത് ബാബുവിന്റെ പിതാവ് വിജയകുമാർ, മാതാവ് രാധാമണി, സഹോദരി അഷിദ എന്നിവരെ ലളിത് ശർമ ആദരിച്ചു. പൂർവ സൈനികരെയും അദ്ദേഹം ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.ജെ. അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സജികുമാർ ലഹരി മുക്ത സന്ദേശം നൽകി.
കാനറ ബാങ്ക് റിട്ട. ജനറൽ മാനേജർ ജി.ശശീന്ദ്രൻ ഉണ്ണിത്താൻ, സി.ബി.എം സ്കൂൾ എൻ.സി.സി ഓഫീസർ ടി.ജെ. കൃഷ്ണകുമാർ പി.രാജേന്ദ്രൻ, റിട്ട.സുബേദാർ പി.രവീന്ദ്രൻ, ലഫ്.കേണൽ അരുൺ, കെ.പി.രവീന്ദ്രൻ, രാജീവ് വേണാട്, ട്രസ്റ്റ് സെക്രട്ടറി എ. മണികണ്ഠൻ, ട്രസ്റ്റി ബി.അനിൽകുമാർ, ട്രഷറർ എസ്. സനൽ, വൈസ് പ്രസിഡന്റ് എ.സുദീപ് തുടങ്ങിയവർ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരവും ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും നടന്നു.