പൂച്ചാക്കൽ: വടുതല രാജധാനി ഗോൾഡ് ആൻഡ് ഡയ്മണ്ട് ചാരിറ്റി ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവധ മേഖലകളിൽ കഴിവ് തെളിയിച്ച വരെയും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കനിവ് എന്ന സംഘടനയ്ക്കും ആദരവ് നൽകി. ഓണത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് ഖരീം രാജധാനി സമ്മാനങ്ങൾ വിതരണം ചെയ്തു. ജമാ അത്തെ ഹൈസ്‌ക്കൂൾ ഹെഡ്മാസ്റ്റർ പി.കെ ഫാസിൽ അദ്ധ്യക്ഷനായി .ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ പി.എം.സുബൈർ,റാഷിദഖരീം,മുഹദ് ഫയാസ് ഖരീം,കനിവ് സെക്രട്ടറി എൻ.എ.താഹ,സജീഷ് അരൂക്കുറ്റി, എം.ആർ.ഷാജി, സ്വരാജ്, ശ്രീജ ,ജോതിഷ ,ജാസിദ്, അസീസ് സൈനാലയം, വിജീഷ് ബാബു, പ്രജിത അജയൻ തുടങ്ങിയവർ പങ്കെടുത്തു.