മാവേലിക്കര: മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് മറ്റം സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ കമ്മിറ്റിക്ക് ലഭിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലുള്ള സജീവ പങ്കാളിത്തമാണ് അവാർഡിന് അർഹമാക്കിയത്.
കുട്ടികൾ, അദ്ധ്യാപകർ, സ്കൂൾ മാനേജ്മെൻ്റ്, രക്ഷിതാക്കൾ എന്നിവരോട് പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ, സെക്രട്ടറി സൂസൻ സാമുവൽ, വൈസ് പ്രസിഡന്റ് ആർ.രാജേഷ് കുമാർ, ട്രഷറർ ഷീബ വർഗീസ് തുടങ്ങിയവർ നന്ദി അറിയിച്ചു.