ചേർത്തല: ഡിസംബർ 4 മുതൽ 11 വരെ വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ദശലക്ഷാർച്ചനയുടെ ധനസമാഹരണ ഉദ്ഘാടനം 16ന് രാവിലെ 9ന് ഡോ.വി.പി.ഗംഗാധരൻ ആദ്യ സംഭാവന വാങ്ങി നിർവഹിക്കും.ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും.കളവംകോടം ദേവസ്വം പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹൻ,വാരനാട് ദേവസ്വം സെക്രട്ടറി പി.അനിൽകുമാർ
എന്നിവർ സംസാരിക്കും. ദശലക്ഷാർച്ചന കമ്മിറ്റി ചെയർമാൻ എൻ.രാമദാസ് സ്വാഗതവും ജനറൽ കൺവീനർ സി.കെ.സുരേഷ്ബാബു നന്ദിയും പറയും. രാവിലെ എട്ട് മുതൽ നാരായണീയ പാരായണമുണ്ടാകും.