ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും തിരെഞ്ഞെടുപ്പും നാളെ രാവിലെ 10 ന് കടക്കരപ്പള്ളി ഗവ.എൽ.പി സ്‌കൂളിൽ നടക്കും. കുടുംബ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.ആഘോഷ്‌കുമാർ നവാഗതരെ ആദരിക്കും. സ്വാഗത സംഘം ചെയർമാൻ പി.പി.ജോയി അദ്ധ്യക്ഷത വഹിക്കും. കൺവീനർ എം.പി.നമ്പ്യാർ സ്വാഗതം പറയും.പ്രസിഡന്റ് എം.ജോണി, സെക്രട്ടറി ജി.ഹരിദാസ്,ട്രഷറർ ഇ.ബി.മോഹനൻ,ഷാജി കെ.തറയിൽ, എ.ടി.ഗോപിനാഥ്,പി.വി.ബുക്കർജി, ടി.ഉഷാകുമാരി എന്നിവർ പങ്കെടുക്കും.