tur

തുറവൂർ: മകളോടൊപ്പം ബൈക്കി​ൽ സഞ്ചരിക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ചു പരിക്കേറ്റയാൾ മരി​ച്ചു. കുത്തിയതോട് പഞ്ചായത്ത്‌ ആറാം വാർഡ് മുല്ലപ്പള്ളിൽ വീട്ടിൽ ഷാനവാസ്‌ (49) ആണ് മരിച്ചത്. ദേശീയപാതയിൽ കുത്തിയതോട് പുതിയ പാലത്തിന് തെക്കുഭാഗത്തെ മീഡിയനിൽ വ്യാഴാഴ്ച വൈകിട്ട് 4 നായിരുന്നു അപകടം.

കുത്തിയതോട്ടിലെ മദ്രസയിൽ നിന്ന് ഷാനവാസ് മകൾ ഹംന ഫാത്തിമയുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ യുടേൺ തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷാനവാസിനെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.15 നാണ് മരിച്ചത്. മകൾക്ക് പരി​ക്കി​ല്ല. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുത്തിയതോട് മഹൽ കബർസ്ഥാനിൽ. ഭാര്യ: ഷൈമ. മറ്റ് മക്കൾ: സന ഫാത്തിമ, ഹന ഫാത്തിമ. കുത്തിയതോട് പൊലീസ് കേസെടുത്തു.