s

മാവേലിക്കര: സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇരുപത്തെട്ടിൽ കടവ് മൂലക്കണ്ടത്തിൽ പരേതനായ രഘുവിന്റെ മകൻ ശ്രീജിത്താണ് (22) മരിച്ചത്. കഴിഞ്ഞ അഞ്ചിന് രാത്രി മിച്ചൽ ജംഗ്ഷന് പടിഞ്ഞാറ് ആയിരുന്നു അപകടം. ആലപ്പുഴ മെഡി. ആശുപത്രി​യി​ൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11ന്. മാതാവ് :ശോഭ. സഹോദരങ്ങൾ: ശ്രീക്കുട്ടൻ, ശ്രീക്കുട്ടി.