vg

ആലപ്പുഴ: മംഗലത്ത് ഷട്ടിൽ ബാഡ്മിന്റൺ അക്കാദമിയും ആലപ്പുഴ ബാഡ്മിന്റൺ പ്ലേയേഴ്‌സ് അസോസിയേഷനും (എ.ബി.പി.എ) സംയുക്തമായി സംഘടിപ്പിച്ച ഇ - ലെവൽ ഷട്ടിൽ ടൂർണമെന്റ് ആലപ്പുഴ മംഗലം ബാഡ്മിന്റൺ അക്കാദമി കോർട്ടിൽ നടന്നു.
വിജയികൾക്ക് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. മംഗലത്ത് ഷട്ടിൽ അക്കാഡമി ഭാരവാഹികളായ എം.എൻ. ഹരി, പി.വി. സാനു, രാജി, രാജു, ശശി , വിൽഫ്രഡ്, ജോസഫ് തോമസ്, എന്നിവരും ആലപ്പുഴ ബാഡ്മിന്റൺ പ്ലേയേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഷാജി, ഇന്ദ്രജിത്ത്, അജിത്ത്, കുട്ടപ്പൻ, സോമൻ, സാബു, അൻസിൽ, മാക്‌സൺ തുടങ്ങിയവർ പങ്കെടുത്തു.