
ആലപ്പുഴ: കടലാക്രണം ചെറുക്കാനായി കിഫ്ബി പദ്ധതി പ്രകാരം ജില്ലയുടെ തീരദേശങ്ങളിൽ നിർമ്മിക്കുന്ന ടെട്രാപോഡ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 17 കോടി രൂപ ചെലവഴിച്ചാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വട്ടച്ചാൽ, പതിയാങ്കര, അമ്പലപ്പുഴ, കാട്ടുർ എന്നിവിടങ്ങളിൽ ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്.
വേബ്രിഡ്ജ്, പുലിമുട്ട് എന്നിവ അടക്കമാണ് സംരക്ഷണ ഭിത്തി നിർമ്മാണം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ചെന്നൈ ഐ.ഐ.ടി.യിലെ സാങ്കേതിക വിദഗ്ധരുടെ നിർദേശപ്രകാരം തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും നാലു മീറ്റർ ഉയരത്തിലാണ് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ.