ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 25 ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത: വിമൺ/ജെൻഡർ സ്റ്റഡീസ് അല്ലെങ്കിൽ സോഷ്യൽ വർക്ക് / സൈക്കോളജി / സോഷ്യോളജി എന്നിവയിൽ ഒന്നിൽ ബിരുദാനന്തര ബിരുദം. അവസരം വനിതകൾക്ക് മാത്രം. ഫോൺ: 9048862522.