
അമ്പലപ്പുഴ: ജോയി ആലൂക്കാസിന്റ ആഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന പതിനഞ്ച് രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. മെഡിക്കൽ കോളേജ് ആർ .എം .ഒ ഡോ.ഹരികുമാർ എറ്റുവാങ്ങി ,ആലുക്കാസ് ബ്രാഞ്ച് മാനേജർ ജയ്മോൻ മാത്യു ,പി .ആർ .ഒ ഗോപാലകൃഷ്ണൻ ,ആശുപത്രി ഹെഡ് നേഴ്സ് ട്രീസ ,തഫ്സല ,പൊതു പ്രവർത്തകരായ നസീം ചെമ്പകപ്പള്ളി ,ഷിതാഗോപിനാഥ് ,നിസാർ വെള്ളാപ്പള്ളി ,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് ,ഷിബാ മുഹമ്മദ് ,എന്നിവർ സംസാരിച്ചു.