ആലപ്പുഴ: ഒന്നാമത് റോട്ടറി കപ്പ് കിഡ്‌സ്, 47-ാം മത് എൻ.സി.ജോൺ ട്രോഫി സബ് ജൂണിയർ സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിഡ്‌സ് പുരുഷ, കിഡ്‌സ് വനിതാ വിഭാഗങ്ങളിൽ ആലപ്പുഴ ജേതാക്കളായി. കോഴിക്കോടിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. 23വർഷത്തിന് ശേഷമാണ് ആലപ്പുഴ സബ് ജൂനിയർ വിഭാഗത്തിൽ ജേതാക്കളാകുന്നത്. സമ്മാനദാന സമ്മേളനം ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രിയദർശൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. മെഡിവിഷൻ ഗ്രൂപ്പ് ഡയറക്ടർ ബിബു പുന്നൂരാൻ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഗോപാൽ ഗിരീശ്, ജ്യോതി നികേതൻ സ്‌കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര, ജനറൽ കൺവീനർ റോണി മാത്യു, ഇന്റർ നാഷണൽ ട്രെയിനർ ജി.അനിൽകുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി സുഭാഷ് എന്നിവർ സംസാരിച്ചു.