
ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ കൊച്ചുവെളി വീട്ടിൽ അരുണിനെ (ഡോൺ-34) കാപ്പ നിയമ പ്രകാരം നാടുകടത്തി. മാരാരിക്കുളം, മുഹമ്മ , ആലപ്പുഴ നോർത്ത്, പാലക്കാട് ജില്ലയിലെ ഹേമാമ്പിക നഗർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് അരുൺ.