
ആലപ്പുഴ : മാദ്ധ്യമ പ്രവർത്തകനും ആലപ്പുഴ പ്രസ് ക്ലബ്ബ് ഭാരവാഹിയുമായിരുന്ന സന്തോഷ് കുമാർ പുന്നപ്രയുടെ സ്മരണക്കായി ആലപ്പുഴ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ പ്രഥമ പ്രാദേശിക മാദ്ധ്യമ പുരസ്‌ക്കാരം മലയാള മനോരമ പൂച്ചാക്കൽ ലേഖകൻ ജിസോ ജോണിന് ലഭിച്ചു .' വിസ്മയമാണ് ഈ മകൾ ' എന്ന വാർത്തക്കാണ് 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എസ് ഡി വേണുകുമാർ , ആർ അജയകുമാർ , എം എം ഷംസുദീൻ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡു ജേതാവിനെ തിരഞ്ഞെടുത്തത്. സന്തോഷ് കുമാർ പുന്നപ്രയുടെ ചരമ വാർഷിക ദിനമായ 17 ന് രാവിലെ 11 ന് ആലപ്പുഴ ചടയംമുറി സ്മാരകത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ തോമസ് കെ തോമസ് എം എൽ എ അവാർഡ് സമ്മാനിക്കും .