
ചേർത്തല:ഓംബുഡ്സ്മാൻ കുറ്റക്കാരിയെന്നു കണ്ടെത്തിയ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി.
അരീപ്പറമ്പ്,അർത്തുങ്കൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ രാവിലെ ആരംഭിച്ച സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രഡിഡന്റ് അഡ്വ. വി.എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ എസ്.ശരത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ ടി.എസ്.രഘുവരൻ,അഡ്വ.ജോസ് ബെന്നറ്റ്, പാർലമെന്ററി പാർട്ടി നേതാവ് ബാബു പള്ളേകാട്ട്, എൻ.ശ്രീകുമാർ,സജി കുര്യാക്കോസ്,മോഹനൻ മണ്ണാശ്ശേരി,കെ.എസ്. രാജു, എം.എൻ.ദിവാകരൻ നായർ,ബാബു ആന്റണി,പി.ആർ.പ്രകാശൻ, അനിലാൽ, കെ.പി.പ്രശാന്ത്, ജോൺകുട്ടി പാടാകുളം എന്നിവർ സംസാരിച്ചു.
പഞ്ചായത്തു അംഗങ്ങളായ ശങ്കരൻകുട്ടി, സുജിത് കോനാട്ട്, മേരി ഗ്രേസ്, റോയ്‌മോൻ, വിൻസെന്റ്, അൽഫോൻസാ,ഡൈനി ഫ്രാൻസിസ് എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.