photo

ചേർത്തല ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ചേർത്തല നൈപുണ്യ കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച 1500 ലിറ്റർ വിർജിൻ മൊജിത്തോ മോക്ടെയിൻ ലോക റെക്കാഡിൽ ഇടംപിടിച്ചു. നാരങ്ങാ നീരും പുതിനയിലയും പ്രധാന ചേരുവയായിട്ടുള്ള വിർജിൻ മൊജിത്തോ മോക്ടെയിൻ അവസാന വർഷ വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ടീമിന്റെ മാസങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായാണ് തയ്യാറാക്കിയത്. ഗിന്നസ് റെക്കാഡ് ജേതാവ് അഭീഷ് പി.ഡൊമനിക്, കോളേജ് ഡയറക്ടർ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളിക്ക് സർട്ടിഫിക്കറ്റ് കൈമാറി. അസി.ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോൺ,കോളേജ് ഡീൻ ജി.വിഷ്ണു,അദ്ധ്യാപകർ,ഹോട്ടൽമാനേജ്മെന്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.