കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിൽ നടന്നുവന്ന ശിവപുരാണമഹായജ്ഞം നാളെ രാവിലെ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് രാവിലെ അന്നദാനം, യജ്ഞസമാപന പൂജകൾ, ജ്യോതിർലിംഗ നിമഞ്ജന ഘോഷയാത്ര, സമൂഹസദ്യ, എന്നിവ നടക്കും.
പനയന്നാർകാവ് ക്ഷേത്ര തീർത്ഥക്കുളത്തിലാണ് ജ്യോതിർലിംഗ നിമഞ്ജനം. താലപ്പൊലി, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ രാവിലെ 10ന് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ചടങ്ങുകൾക്ക് യജ്ഞാചാര്യൻ മാധവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് യജ്ഞശാലയിലെ ഭദ്രദീപം ക്ഷേത്രത്തിലേക്ക് ആനയിക്കും.