ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ചെയർമാനായി വികസന കൗൺസിൽ രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.കുര്യൻ സ്വാഗതം ചെയ്തു. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളെ ഒറ്റ സംവിധാനത്തിലാക്കുന്നതും കാർഷിക കലണ്ടർ കൊണ്ടുവരുന്നതും ജലമാനേജ്‌മെന്റ് പദ്ധതിയും സ്വാഗതാർഹമാണ്. വെള്ളപ്പൊക്കം തടയുന്നതിന് കുട്ടനാട്ടിൽ പരമ്പരാഗത കൃഷിരീതിയാണ് നല്ലതെന്നും കൽക്കെട്ടും കോൺക്രീറ്റും ഒഴിവാക്കി കൃഷി പരമ്പരാഗത രീതിയിൽ വേഗത്തിലാക്കാൻ യന്ത്രങ്ങളുടെ സഹായം ലഭ്യമാക്കണം. കർഷകരുടെയും തൊഴിലാളികളുടെയും പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി കൗൺസിൽ വിഭാവനം ചെയ്യുന്ന പദ്ധതി വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികളാണ് ഇനിയും ഉണ്ടാകേണ്ടതെന്നും പി.ജെ.കുര്യൻ പറഞ്ഞു.