ഹരിപ്പാട്: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാർത്തികപ്പള്ളി യൂണിറ്റ് കുടുംബമേള കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജാ ഭായി ഉദ്ഘാടനം ചെയ്തു. . യൂണിറ്റ് പ്രസിഡന്റ്‌ വി.കെ.സുകുമാരൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പി.ശശി സ്വാഗതം പറഞ്ഞു. മികച്ച വിജയം നേടിയ സ്കൂൾ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിതരണം ചെയ്തു. കവിയും ഗാനരചയിതാവുമായ വടക്കടം സുകുമാരൻ, കവിയത്രി കെ.ആർ. ശ്രീല , ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജോലിയിൽ സംസ്ഥാനത്തു ഒന്നാമതായി ജോലി പൂർത്തിയാക്കിയതിനു സർക്കരിന്റെ ആദരം നേടിയ ബി.എൽ.ഒ ടി.കെ.ബാബുരാജ്, പൊളിറ്റിക്കൽ സയൻസിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി. എച്ച്. ഡി നേടിയ എ. ആശാ റാണി എന്നിവരെ എ. സൈനുദ്ദീൻ കുഞ്ഞ് പൊന്നാട അണിയിച്ചു ആദരിച്ചു. കെ. വിശ്വൻ, എം. ദയാനന്ദ ബാബു, കെ.ആർ.ശ്രീല എന്നിവർ സംസാരിച്ചു. കുമാരി, വാസുകി, കെ.ഗണേശൻ പിള്ള എന്നിവർ ഗാനങ്ങൾ ആലപിച്ചു. എൻ.ശ്രീധരൻ നന്ദി പറഞ്ഞു.