ആലപ്പുഴ: ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സാഫിന്റെ നേതൃത്വത്തിൽ തീരദേശ മേഖലയിൽ സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പ്രചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ആലപ്പുഴയിൽ നടക്കും. രാവിലെ 11.30ന് ചടയമുറി സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. 24 വരെ നടത്തുന്ന പ്രചരണ പരിപാടിയിൽ പൊലീസ്, എക്‌സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ, അവബോധന ജാഥ, ദീപം തെളിയിക്കൽ,കടലോര നടത്തം, ചിത്രരചന മത്സരം, സ്‌പോർട്‌സ് മീറ്റ്, സ്ട്രീറ്റ് ഷോ എന്നിവ നടക്കും.