ആലപ്പുഴ: സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ 17ന് രാവിലെ 10 മണി മുതൽ കളക്ട്രേറ്റിൽ സോളാർ രജിസ്‌ട്രേഷൻ നടത്തും. വീടുകളിൽ സോളാർ കണക്ഷൻ എടുക്കുന്നതിന് താത്പര്യമുള്ള കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം.