l
കേരള വ്യാപാരി വ്യവസായി ഏകോപ സമിതിയും വള്ളികുന്നം ഗ്രാമപഞ്ചായത്തും ചേർന്നു നടത്തിയ ലഹരി വിരുദ്ധ സന്ദേശ സംഗമം വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വള്ളികുന്നം: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വള്ളികുന്നം ഗ്രാമപഞ്ചായത്തും കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ചേർന്നു ചൂനാട്ട് നടത്തിയ ലഹരി വിരുദ്ധ സന്ദേശ സംഗമം വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വള്ളികുന്നം യൂണിറ്റ് പ്രസിഡന്റ് മഠത്തിൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.മോഹൻകുമാർ, കെ.വി.അഭിലാഷ്‌കുമാർ, മിനിപ്രഭാകരൻ, ജെ.രവീന്ദ്രനാഥ്,ആർ.രാജി,ഉഷാപുഷ്‌കരൻ, ശങ്കരൻകുട്ടി നായർ,തൃദീപ്കുമാർ, ഇന്ദുകൃഷ്ണൻ,കെ.ഗോപി,ജി.രാജീവ്കുമാർ, അനിൽ പ്രതീക്ഷ, എ.കെ.ഇസ്മായിൽ, പ്രസന്നകുമാർ രാമല്ലൂർമഠം, സുരേഷ് സോപാനം, രാജേഷ് അമ്മാസ്, പത്മകുമാർ ഇടയിലെവീട്, പൊലീസ്, എക്‌സൈസ്, റവന്യൂ ഉദ്യോഗസ്ഥരായ അജിത്ത്, ജയന്തി, സുനിൽ കുമാർ,സജു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു