ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജ് നാഷണൽ സർവീസ് സ്കീം, നേർക്കൂട്ടം എന്നിവയുടെ ആഭിമുഖ്യത്തിൽ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. കോട്ടയം ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ "ലഹരി ഉപയോഗവും , വർധിച്ചുവരുന്ന അക്രമവാസനകളും, പോക്സോ കേസുകളും " എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രീത അധ്യക്ഷത വഹിച്ചു. കോളജ് യൂണിയൻ ചെയർമാൻ ചാരുകേശ് കെ. പ്രിയേഷ് സംസാരിച്ചു.