തുറവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തുറവൂർ യൂണിറ്റിന്റെ 38-ാം വാർഷിക സമ്മേളനം തുറവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി. ഒ.ജോർജ് , അസോ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. വി. ഗോപി,സംസ്ഥാന കമ്മിറ്റി അംഗം പി. മേഘനാഥൻ , ജില്ലാ പ്രസിഡൻറ് ബി. ഹരിഹരൻ നായർ, നിയോജക മണ്ഡലം പ്രസിഡന്റ്‌ പി. രാമചന്ദ്രൻ നായർ , എസ്. പ്രഭാവതി, . എസ്.സുജാത , എം. വി. നാരായണൻ , ടൈറ്റസ് കുന്നേൽ,മോഹനൻ , കെ.ശശി എന്നിവർ സംസാരിച്ചു.