ആലപ്പുഴ: കൊറ്റംകുളങ്ങര മഹാക്ഷേത്രത്തിൽ 17 മുതൽ 24 വരെ ഭാഗവത സപ്‌താഹയജ്ഞം നടക്കും. 17 ന് വൈകിട്ട് 6.45 ന് ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.എ. വിജയകുമാർ ഭദ്രദീപ പ്രകാശനം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വരാഹാവതാരം, നരസിംഹാവതാരം, ശ്രീകൃഷ്‌ണാവതാരം, ഗോവിന്ദപട്ടാഭിഷേകം, രുഗ്‌മിണി സ്വയംവരം, കുചേലസദ്ഗതി, സന്താനഗോപാലം, ശ്രീകൃഷ്‌ണ സ്വധാമ പ്രാപ്‌തി, സ്വർഗാരാേഹണം എന്നിവയിൽ പാരായണം നടക്കും. എല്ലാ ദിവസവും പ്രസാദമൂട്ടും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.