budhanoor-parashakti
ബുധനൂർ പരാശക്തിയിൽ ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും ഗ്രാമസേവാപരിഷത്തും സംയുക്തമായി സംഘടിപ്പിച്ച നിയമബോധവത്കരണ ക്ലാസ്

മാന്നാർ: ബുധനൂർ പരാശക്തിയിൽ ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും ഗ്രാമസേവാപരിഷത്തും സംയുക്തമായി നിയമബോധവത്കരണ ക്ലാസ് നടത്തി. ചെങ്ങന്നൂർ സബ് ജഡ്ജ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദാമോദരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻസിഫ് മജിസ്ട്രേറ്റുമാരായ ആർ. രാഖി, എസ്. പാർവ്വതി എന്നിവർ സംസാരിച്ചു. അഡ്വ.ശ്രീകല തങ്കച്ചി നിയമ ക്ലാസെടുത്തു. എം.ആർ. രാജേഷ്, ഗോപാലൻനായർ, ഈശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.