അമ്പലപ്പുഴ: പുലിമുട്ടുകൾ നിർമ്മിക്കുന്ന സ്ഥലത്തെ തീരശോഷണം ഒഴിവാക്കാൻ പുതിയ രീതികൾ അവലംബിക്കുകയാണ് ഈ സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മണ്ഡലത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച 43 കോടി രൂപ ചെലവിൽ ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള പുലിമുട്ടുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാക്കാഴം മുതൽ വളഞ്ഞ വഴി വരെയുള്ള 2 കിലോമീറ്ററോളം നീളത്തിൽ 8 പുലിമുട്ടുകളാണ് നിർമ്മിക്കുന്നത്. എച്ച് .സലാം എം .എൽ. എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഹാരിസ്, പി.ജി.സൈറസ്, സജിത സതീശൻ, കെ. കവിത ,എ.എസ്.സുദർശനൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.അഞ്ചു ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രതീഷ്, പ്രദീപ് സജിത്ത് ,പഞ്ചായത്ത് അംഗങ്ങളായ ആശാ സുരാജ് ,സതീഷ് എന്നിവർ സംസാരിച്ചു. കെ. ഐ.ഐ. ഡി. സി ചാർജ് ഓഫീസർ കെ. പി .ഹരൺ ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാജേഷ് സ്വാഗതവും സി.ഷാംജി നന്ദിയും പറഞ്ഞു.