തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന്റെ നടത്തിപ്പ് സംബന്ധി​ച്ച് കൂടി​യ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അദ്ധ്യക്ഷനായി. പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി, ചേർത്തല തഹസിൽദാർ കെ.ആർ.മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം എ.യു. അനീഷ്, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, ഉത്സവാഘോഷ കമ്മി​റ്റി ചെയർമാൻ അഡ്വ.കെ.പി. ധനേഷ്, ജോയിന്റ് കൺവീനർ ആർ.രമേശൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ഗോപിനാഥൻ നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ആർ.ബിജു തുടങ്ങിയവർ സംസാരിച്ചു.