ആലപ്പുഴ: എത്രവർഷം വർഷം ജോലി ചെയ്താലും ഓണറേറിയം കൈപ്പറ്റി​ റിട്ടയർ ചെയ്യുന്നത് അങ്കണവാടി ജീവനക്കാർ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് പറഞ്ഞു. ഇൻഡ്യൻ നാഷണൽ അങ്കണവാടി എംപ്‌ളോയീസ് ഫെഡറേഷൻ (ഐ.എ.ടി.യു.സി) ആലപ്പുഴ പ്രോജക്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എ.ഐഡാമ്മ, എസ്.സുജാത, എസ്.അംബിക, വി.ഗീതമ്മ, ടി.രാധാമണി, പി.ഗായത്രീ ദേവി, എൻ.പുഷ്‌കല, ജെ.സലി​, മെറീന മൈക്കിൾ, ജോളി കുര്യൻ തുടങ്ങിയവർ സംസാരി​ച്ചു.