പൂച്ചാക്കൽ: പള്ളിപ്പുറം വ്യവസായ മേഖല മെഗാ ഫുഡ് പാർക്കിലെ നാസ് ഭക്ഷ്യോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി. നാലു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. 103 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ശ്വാസംമുട്ടൽ അനുഭവപ്പെട്ടവർക്ക് പ്രാഥമിക ചികിത്സ നൽകി. ചേർത്തലയിൽ നിന്നു ഫയർഫോഴ്സ് എത്തി സുരക്ഷ ഉറപ്പാക്കി. സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ സ്ഥാപനത്തിന് മുമ്പിൽ പ്രതിഷേധിച്ചു.