
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പുന്നപ്ര ലക്ഷം വീട് കോളനിയിൽ പരേതരായ തങ്കപ്പൻ - രാധാമണി ദമ്പതികളുടെ മകൻ രതീഷ് (37) ആണ് മരിച്ചത്. കഴിഞ്ഞ 12 ന് രാവിലെ 8.15 ന് സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യവേ വാട്ടർ വർക്സിന് സമീപം വെച്ച് കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ചികിത്സാ പിഴവുമൂലമാണ് രതീഷ് മരിച്ചതെന്ന് കാട്ടി ബന്ധുക്കൾ പുന്നപ്ര പൊലീസിലും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. സഹോദരി : രജിത.