 
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും നേതൃത്വത്തിൽ സാമൂഹ്യ പക്ഷാചരണവും ഐക്യദാർഢ്യ പക്ഷാചരണ സമ്മേളനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് അദ്ധ്യക്ഷനായി. റിട്ട: അദ്ധ്യാപിക മഹിളാമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിത ദേവാനന്ദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സന്തോഷ്, ഡി. വിശ്വംഭരൻ, അഷറഫ് വെള്ളേഴത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. കെ ജനാർദ്ദനൻ, പി.വി. സിസിലി എന്നിവർ സംസാരിച്ചു. തിരെഞ്ഞെടുത്ത ക്ലബ് പ്രതിനിധികൾക്കും, തൊഴിൽ സംരംഭകർക്കും വ്യവസായ ഓഫിസർ ജയ്സൺ കെ.ജോർജ് തൊഴിൽ പരിശീലനം നൽകി.