ആലപ്പുഴ: കളർകോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 18 മുതൽ 25വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10.41നും 11.10നും മദ്ധ്യേ കൊടിയേറ്റ് മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന് 30ൽലധികം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, വൈകിട്ട് 5ന് ഓട്ടൻ തുള്ളൽ, രാത്രി 7.30ന് നാമജപലഹരി.
19ന് രാവിലെ ഏഴിന് പുരാണപാരായണം, വൈകീട്ട് 6.30ന് നൃത്തസന്ധ്യ, രാത്രി എട്ടിന് നൃത്തനൃത്തങ്ങൾ, 20ന് വൈകിട്ട് ആറിന് കേളിമേളം, രാത്രി 7.30ന് ഗരുഡ ഗർവ്വഭംഗം, 21ന് വൈകിട്ട് അഞ്ചിന് ജുഗൽബന്ധി, രാത്രി ഏഴ് മുതൽ കഥകളി, 22ന് വൈകിട്ട് 5.30ന് സംഗീതസദസ്, രാത്രി ഏഴിന് പ്രദോഷശ്രീബലി, ഋഷഭ വാഹന എഴുന്നള്ളത്ത്, 23ന് വൈകീട്ട് 5.45ന് തിരുവാതിര, 6.30ന് നൃത്താർപ്പണം. 24ന് ദീപാവലിദിനത്തിൽ രാവിലെ 7.30ന് ആറാട്ട്, 11ന് കൊടിയിറക്ക്, രാത്രി 7.30ന് മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ നടക്കും. എല്ലാദിവസവും ഉച്ചക്ക് 12.30ന് അന്നദാനമുണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ജി.രേണുനാഥ്, സെക്രട്ടറി സാംകുമാർ, വിനയചന്ദ്രൻ എന്നിവർ പങ്കെടുത്തു.