തുറവൂർ: കെ.എസ്.എസ്. പി.യു പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.പങ്കജാക്ഷൻ നായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . മോളി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ.ഭാസ്ക്കരൻ നായർ , തുറവൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് എൻ.ആർ. ഗൗതമൻ,ടി.ആർ.സുഗതൻ, ആർ. രാജാമണി എന്നിവർ സംസാരിച്ചു.