ആലപ്പുഴ: ബൈക്കുകൾ കൂട്ടിയിടിച്ച് പരി​ക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തുമ്പോളി കോയിക്കപ്പറമ്പിൽ നീലാംബരൻ (75) ആണ് മരിച്ചത്. കഴിഞ്ഞ 9ന് തീരദേശ റോഡിൽ കോസ്റ്റൽ വായനശാലക്ക് സമീപമായിരുന്നു അപകടം. സമീപത്തെ ക്ലിനിക്കി​ലേക്ക് പോകുന്നതിനിടെ നീലാംബരൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: അല്ലി. മക്കൾ: അജയകുമാർ,അജിൽ. മരുമക്കൾ: ഷലൂജ, പൊന്നച്ചൻ.