ആലപ്പുഴ: കേരളകൗമുദിയും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'സുരക്ഷിത ഭക്ഷണം' സെമിനാർ നാളെ നടക്കും. രാവിലെ 10ന് ചേർത്തല എസ്.എൻ പുരം എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സെമിനാർ സബ് കളക്ടർ സൂരജ് ഷാജി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ബ്യൂറോചീഫ് കെ.എസ്.സന്ദീപ് അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ പദ്ധതി വിശദീകരിക്കും. ഫുഡ് സേഫ്‌ടി അസി. കമ്മിഷണർ ജി.രഘുനാഥക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. പി.ടി.എ പ്രസിഡന്റ് സിബി നടേശ്, ഹെഡ്മിസ്ട്രസ് എച്ച്.ഒ.സീന, കേരളകൗമുദി ചേർത്തല ലേഖകൻ പി.പി.രാജേഷ്, എന്നിവർ സംസാരിക്കും. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ചിത്രമേരി ജോസഫ് ( ആലപ്പുഴ സർക്കിൾ), മീരാദേവി ( അമ്പലപ്പുഴ സർക്കിൾ) എന്നിവർ ക്ളാസ് നയിക്കും. പ്രിൻസിപ്പൽ യു.ജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. ഭാഗ്യലീന നന്ദിയും പറയും.