r

ചാരുംമൂട് : ബി.ജെ.പി ദേശീയ, സംസ്ഥാന കൗൺസിൽ മുൻ അംഗം പാലയ്ക്കൽ എസ്. രാജീവൻ (65) നിര്യാതനായി. മാവേലിക്കര 'അരവിന്ദത്തിൽ' ഇന്ന് രാവിലെ എട്ടര മുതൽ പൊതു ദർശനത്തിനു വച്ച ശേഷം വൈകി​ട്ട് മൂന്നി​ന് പാലയ്ക്കലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി, ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറി, ധനലക്ഷ്മി ബാങ്ക് വക്കേഴ്സ് യൂണിയൻ അഖിലേന്ത്യ ഓർഗനൈസർ, മാവേലിക്കര കോട്ടയ്ക്കകം എൻ.എസ്.എസ് കരയോഗം സെക്രട്ടറി, മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിൽ മാനേജരായിരുന്നു. ദേവസ്വം ബോർഡ് മുൻഅംഗം പാലക്കൽ കെ. ശങ്കരൻ നായരുടെ മകനാണ്. ഭാര്യ : സുനിത ഡി.പിള്ള( റി​ട്ട.ഹെഡ്മിസ്ട്രസ്, വി.വി.എച്ച്.എസ്.എസ് താമരക്കുളം). മക്കൾ: ആർ. മഹേഷ്, ആർ. വിഷ്ണു. മരുമക്കൾ: സൗമ്യ ശേഖർ, അമൃത ശ്രീകുമാർ.