 
ചേർത്തല:കയർ വ്യവസായ പ്രതിസന്ധി പരിഹരിക്കുക,തൊഴിലും കൂലിയും ഉറപ്പാക്കുക,കയർ വ്യവസായം സംരക്ഷിക്കുവാൻ മുഖ്യമന്ത്റി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.എ.പി.പ്രകാശൻ,ഡി.ഷാജി,കെ.പി.പുഷ്‌കരൻ,കെ.ഉമയാക്ഷൻ,പി.ഡി.ബിജു,ടി.കെ. രാമനാഥൻ,കെ.വി.ബാബു എന്നിവർ സംസാരിച്ചു.