ആലപ്പുഴ: കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ചും ലൈഫ് പദ്ധതിയുടെ ഗ്രാമസഭാ ലിസ്റ്റ് അട്ടിമറിച്ചതായി ആരോപിച്ചും ആര്യാട് ഗ്രാമപഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.രവീദ്രദാസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ബി.ബൈജു, എ.ഡി.തോമസ്, പഞ്ചായത്തംഗങ്ങളായ സിനിമോൾ ജോജി, സിജി നവാസ്, മിനി ജോസഫ്, ടി.ആർ.വിഷ്ണു,പ്രസീത ബാബു. ബ്ലോക് മെമ്പർ അജികുമാർ, കോൺഗ്രസ് നേതാക്കളായ എൻ.ചിദംബരൻ, വളയംച്ചിറ മോഹനൻ, എം.ഡി.അനിയൻ, എ.എ.ജോസഫ്, എം.പി.ജോയ്, കെ.പി.ഔസേഫ്, ദീപു ജോസഫ്, ടി.വി.ആനന്ദൻ, അശോകൻ കാളാശ്ശേരി, ചദ്രബാബു, ജാൻസി ഫ്രാൻസിസ്, രാജശേഖരൻ, റംമോഹൻ, പരുത്തിച്ചിറ മോഹൻ, രാജേഷ്, അംബി, കുഞ്ഞുമോൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗം എം.അനിൽകുമാർ സ്വാഗതം പറഞ്ഞു.