ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക്ക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെ നൂറാം ജന്മവാർഷികം ആചരിച്ചു. ചലച്ചിത്ര സംവിധായകൻ പോൾസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജോസുകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ആര്യാട് ഭാർഗവൻ രചിച്ച കൊട്ടാരക്കര അഭിനയവും ജീവിതവും എന്ന കൃതിയുടെ പ്രകാശനം ഡോ.ഷിബു ജയരാജും സിദ്ധാർത്ഥ എന്ന കൃതിയുടെ പ്രകാശനം ടി.വാഹിദും നിർവഹിച്ചു.