അമ്പലപ്പുഴ: വിളവെടുക്കാൻ പാകമായ മരച്ചീനി മോഷ്ടിച്ചെന്നു പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാർഡ് കഞ്ഞിപ്പാടം പത്മാലയത്തിൽ പുരുഷോത്തമൻ - തുളസീഭായ് ദമ്പതികൾ പാട്ടത്തിനെടുത്ത പാടശേഖരത്തോടു ചേർന്ന് കൃഷി ചെയ്ത മരച്ചീനിയാണ് മോഷ്ടിച്ചത്. 5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശേഷിക്കുന്ന മരച്ചീനി നശിപ്പിച്ച നിലയിലും കണ്ടെത്തി ഏതാനും ദിവസം മുൻപ് ഇവിടെയുണ്ടായിരുന്ന പയറും മോഷണം പോയിരുന്നു. മികച്ച കർഷകക്കുള്ള അംഗീകാരം നേടിയ കർഷകയാണ് തുളസീഭായ്.മരച്ചീനി മോഷണം പോയ സംഭവത്തിൽ ഇവർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.