അമ്പലപ്പുഴ: ലഹരിയെ പ്രതിരോധിക്കാൻ നമുക്ക് കൂട്ടായി പ്രവർത്തിക്കാം എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ അമ്പലപ്പുഴ ജനകീയ ക്യാമ്പയിൻ "കവചം" ത്തിന് ഇന്ന് തുടങ്ങും. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10.30 ന് പറവൂർ ഇ .എം. എസ് ഒാഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ എച്ച് .സലാം എം. എൽ. എ അദ്ധ്യക്ഷനാകും. ജീവിതം തകർക്കുന്ന ലഹരിയിൽ നിന്ന് യുവതക്കായി കവചം തീർക്കാൻ എല്ലാ വിഭാഗ ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെയാണ് ജനകീയ ക്യാമ്പയിൻ നടത്തുന്നത്.