മാന്നാർ: പരുമല ആശുപത്രിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെയും ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ 'കരുതലിന്റെ കരങ്ങൾ - ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് പ്രോഗ്രാം' സംഘടിപ്പിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ.മഹേഷ് നളിൻ കുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സി.ഇ.ഒ ഫാ. എം.സി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.സുജിത് എം.തോമസ്, ഡോ.ബാലു പി.ആർ.എസ് (സിനിയർ കൺസൽട്ടന്റ് എമർജൻസി), ഡോ.ആന്റണി കള്ളിയത് എന്നിവർ ക്ലാസുകൾ നയിച്ചു. ആംബുലൻസ് ഡ്രൈവർമാർ, ആശ വർക്കർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, എൻ.സി.സി കേഡറ്റുമാർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അത്യാഹിതം നടന്നു കഴിഞ്ഞുള്ള ആദ്യ നിമിഷങ്ങളിൽ (ഗോൾഡൻ അവേഴ്സ്) ലഭിക്കുന്ന പരിരക്ഷയിലാണ് പരിശീലനം.