അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ജില്ലാ കമ്മറ്റിയംഗം കെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. നാരായണൻ ആചാരി അദ്ധ്യക്ഷനായി. വിദ്യാഭ്യാസ മേഖലയിലേയും മറ്റ് മേഖലകളിലേയും പ്രതിഭകളെ ഖജാൻജി എൻ.കെ.തങ്കപ്പൻ ആദരിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ.ജി.വേണു നാഥൻ സമ്മാനദാനം നടത്തി. സെക്രട്ടറി സി.വി. പീതാംബരൻ, ജോയിന്റ് സെക്രട്ടറി ആനിമ്മ ടി. തോമസ്, സാംസ്കാരിക വേദി കൺവീനർ ബി.സജീവ്, വൈസ് പ്രസിഡന്റ് ആർ.സോമൻ, കെ.പി.രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്ക്കാരിക സമ്മേളനം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത ഉദ്ഘാടനം ചെയ്തു. എൽ. ശാന്തകുമാരിയമ്മ അദ്ധ്യക്ഷയായി.