ambala
വ്യാസമഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ വികസന സെമിനാർ സംസ്ഥാന പ്രസിഡൻ്റ് കെ .ഡി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ : വ്യാസമഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ സംസ്ഥാന പ്രസിഡന്റ് കെ.ഡി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് തിരുവനന്തപുരം പത്മദളം ഫൗണ്ടേഷൻ ഡയറക്ടർ വി .ശ്രീകണ്ഠൻ ക്ലാസെടുത്തു. .സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജി .പരമേശ്വരൻ ,ധീവരസഭ ചേർത്തല താലൂക്ക് സെക്രട്ടറി സുരേഷ് കരിയിൽ തുടങ്ങിയവർ സംസാരിച്ചു .സംസ്ഥാന ട്രഷറർ കെ.കനകേശ്വരൻ സ്വാഗതവും ഉപദേശക സമിതി അദ്ധ്യക്ഷൻ വി.സി.റാം മോഹൻ നന്ദിയും പറഞ്ഞു . കോഴിക്കോട് ,കോട്ടയം ,ആലപ്പുഴ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു .