hosp
വള്ളികുന്നത്തെ മൃഗാശുപത്രി കെട്ടിടം

കെട്ടിടത്തിന്റെ പഴക്കം 70 വർഷം

വള്ളികുന്നം: വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം തകർച്ചയുടെ വക്കിലായി​ട്ടും നടപടി​യി​ല്ല. പൊളിഞ്ഞു വീഴാറായ കെട്ടിടം മാറ്റി പുതിയതു നിർമിക്കാൻ പദ്ധതികൾ പലതുണ്ടായിട്ടും പരി​ഗണി​ക്കാൻ പഞ്ചായത്ത് തയ്യാറാവുന്നി​ല്ലെന്നും ആക്ഷേപം.

70 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ, ഓടിട്ട മേൽക്കൂരയടക്കം പൊളിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. ഭിത്തിക്കും അടിത്തറയ്ക്കും പൊട്ടലുണ്ട്. യുവാക്കൾ ഉൾപ്പെടെ ക്ഷീര കർഷകരുള്ള വള്ളികുന്നം മേഖലയിൽ നിന്ന് ദിനംപ്രതി ഒട്ടേറെപ്പേരാണ് വിവിധ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ എത്തുന്നത്. സർജറി വിഭാഗവും കൂടുതൽ ഡോക്ടർമാരും ലാബും ഉൾപ്പെടെ പോളിക്ലിനിക്കിനുള്ള കെട്ടിടം നിർമ്മിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

..........................

കെട്ടിടം നിർമ്മിക്കാൻ സമർപ്പിച്ച രേഖകൾ ഫയലിൽ ഉറങ്ങുകയാണ്.
നിലവിൽ ഡോക്ടരുടെ സേവനവും ലഭ്യമാകുന്നില്ല

ജി.രാജീവ് കുമാർ, ഗ്രാമ പഞ്ചായത്തംഗം

...........

മൃഗാശുപത്രി കെട്ടിടത്തിന് 50 ലക്ഷത്തിന്റെ പദ്ധതിയായിട്ടുണ്ട്. കരാർ ആകാത്തതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നത്. ഉടൻ നടപടിയാകും

ബിജി പ്രസാദ്, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്